നിങ്ങള്‍ സര്‍വ്വ സജ്ജരായിരുന്ന കാലത്ത് ഞാന്‍ സുരക്ഷയില്ലാതെ ഒറ്റക്ക് നടന്നിട്ടുണ്ട്; അറിയാന്‍ സുധാകരനോട് ചോദിച്ചാല്‍ മതി: സഭയില്‍ ആഞ്ഞടിച്ച് പിണറായി

CM

നിങ്ങള്‍ സര്‍വ്വസജ്ജരായിരുന്ന കാലത്ത് ഈ സുരക്ഷയൊന്നുമില്ലാതെ ഞാന്‍ ഒറ്റക്ക് നടന്നിട്ടുണ്ട്, അറിയാന്‍ സുധാകരനോട് ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

മുഖ്യമന്ത്രി വീട്ടിലിരുന്നാല്‍ മതിയെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്, പഴയ വിജയനാണെങ്കില്‍ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും ഇപ്പോള്‍ അങ്ങിനെയല്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.. ‘ഇതൊന്നുമില്ലാത്ത കാലത്ത്‌നിങ്ങള്‍ സര്‍വ്വ സജ്ജരായി നിന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാല്‍ മതി. പ്രതിപക്ഷ സമരങ്ങള്‍ക്ക് എതിരായ പോലീസ് നടപടിയെക്കുറിച്ച് ഷാഫി പറമ്പില്‍ എം എല്‍ എ ആണ് അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞത്.

താനല്ല ആരു ഈ സ്ഥാനത്തിരുന്നാലും ഇത്തരം സുരക്ഷ ഉള്ളതാണ്. , ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡം പ്രകാരമാണ് ഈ സുരക്ഷയെല്ലാമെന്നും പിണറായി പറഞ്ഞു. വാഹന വ്യൂഹം- സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമം അനുസരിച്ചാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Share this story