മാസപ്പടി വാങ്ങി ജീവിച്ചിട്ടില്ല; ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ടി സിദ്ധിഖ്

സിസ് ബാങ്ക് തട്ടിപ്പിൽ ഭാര്യ ഷറഫുന്നീസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ധിഖ് എംഎൽഎ. കേസ് രാഷ്ട്രീയപ്രേരിതമാണ്. ഭാര്യ സ്വമേധയാ അവിടെ നിന്നും രാജിവെച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സിസിടിവിയിൽ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. അവരെ അറിയില്ല, അവരോട് സംസാരിച്ചിട്ടില്ല. ഫോൺ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല

പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവിൽ ഭാര്യ ജോലിയിൽ ഇല്ലായിരുന്നു. കേസ് തെളിയിക്കാൻ പോലീസിനെ വെല്ലുവിളിക്കുന്നു. 2022 ഡിസംബർ 8ന് ഭാര്യ ജോലിയിൽ നിന്നും രാജിവെച്ചിരുന്നു. ഭരണകൂടത്തിന്റെ ശ്രമം രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. നിയമനടപടി സ്വീകരിക്കും. ആളെ പറ്റിച്ചും മാസപ്പടി വാങ്ങിയും ഇന്നുവരെ ജീവിച്ചിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു
 

Share this story