ഗവർണർ വരുന്നതും കണ്ടു, വാണം വിട്ടതുപോലെ പോകുന്നതും കണ്ടു; പി.കെ കുഞ്ഞാലിക്കുട്ടി

Kunjalikutty

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം പ്രതിപക്ഷത്തെ തിരിഞ്ഞുപോലും നോക്കാതെ വാണം വിട്ടതുപോലെയാണ് ഗവർണർ പോയതെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പ്രതികരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ അവസാന ഖണ്ഡിക മാത്രം വായിച്ച് നിർത്തിയ ഗവർണറുടെ നടപടിക്കെതിരെ സംസാരിക്കുകയായിരുന്നുഅദ്ദേഹം. നിയമസഭാ സമ്മേളനത്തിൽ സംഭവിച്ച കാര്യം കണ്ട് എല്ലാവരും സർപ്രൈസ്ഡായിരിക്കുകയാണ്. ഗവർണർ വരുന്നതു കണ്ടു. വാണം വിട്ടതുപോലെ പോകുന്നതും കണ്ടു. പോകുന്നതിനു മുമ്പു ഞങ്ങളൊക്കെ ഇരിക്കുന്ന ഭാഗത്ത് നേക്കി ഒന്നു വണങ്ങുന്ന പതിവുണ്ട്. ഞങ്ങൾ അതിന് തയാറായി ഇരിക്കുകയായിരുന്നു. എന്നാൽ ഒന്നു തിരിഞ്ഞുപോലും നോക്കാതെ അദ്ദേഹം ഒറ്റപ്പോക്കായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Share this story