ഞാനാണ് വക്കാലത്ത് ഒപ്പിട്ടത്; ആരും ഭീഷണിപ്പെടുത്തിയിട്ടില്ല: ബന്ധുവിന്‍റെ ആരോപണം തള്ളി ഭദ്രകീർത്തി

ജയബാല ക്രിഷ്ണൻ

കൊച്ചി: അഭിഭാഷകനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ ഭദ്രകീർത്തി. എം.ജി. ശ്രീജിത്ത് തന്നെ തങ്ങളുടെ അഭിഭാഷകനെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താൻ തന്നെയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്നും ഭദ്രകീർത്തി വ്യക്തമാക്കി.

കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ഭദ്ര അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജയബാലകൃഷ്ണന്‍റെ വീട് സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭദ്രയുടെ പ്രതികരണം.

ഉച്ചയ്ക്ക് 1.50 ഓടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിൽ എത്തിയത്. 20 മിനിറ്റോളം അദ്ദേഹം വീട്ടിൽ ചെലവഴിച്ചു. മുഖ്യമന്ത്രി സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകിയതായി ഭദ്ര പ്രതികരിച്ചു.

തങ്ങൾ ആർക്കും വക്കാലത്ത് നൽകിയിട്ടില്ലെന്ന് ആരോപിച്ച് ജയബാലകൃഷ്ണന്‍റെ ബന്ധുവായ ജയലക്ഷ്മി നേരിട്ട് കോടതിയിൽ ഹാജരായത്. ഭീഷണിപ്പെടുത്തി ഒപ്പിടീപ്പിച്ചതാണെന്നും കുടുംബത്തിന് ഇതുമായി ബന്ധമില്ലെന്നുമായിരുന്നു ജയലക്ഷ്മിയുടെ വാദം. എന്നാൽ ജയകൃഷ്ണന്‍റെ മകളാണ് തങ്ങളെ വക്കാലത്ത് ഏർപ്പിച്ചതെന്നും ആവശ്യമെങ്കിൽ ഭദ്രകീർത്തിയെ നേരിട്ട് കോടതിയിലെത്തിക്കാമെന്ന് അഭിഭാഷകനും കോടതിയെ അറിയിച്ചു. പിന്നാലെയാണ് ബന്ധുവിനെ തള്ളി ഭദ്രയും രംഗത്തെത്തിയിരിക്കുന്നത്.

Tags

Share this story