ഐസിയു പീഡനക്കേസ്: മുഖ്യമന്ത്രി ഇടപെട്ടു, അതിജീവിതയുടെ പരാതി ഉത്തരമേഖല ഐജി അന്വേഷിക്കും

medical college

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ പരാതി ഉത്തരമേഖല ഐജി അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി

മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒരാഴ്ചയായി അതിജീവിത കമ്മീഷണർ ഓഫീസിന് മുന്നിൽ സമരത്തിലാണ്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് അതിജീവിതയുടെ ആരോപണം. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

അതിജീവിതയുടെ സമരത്തെക്കുറിച്ചും, അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു

Share this story