മഹാരാജാസ് കോളേജിൽ ഐഡി കാർഡ് നിർബന്ധമാക്കി; 24ന് വിദ്യാർഥി സംഘടനകളുടെ യോഗം

Maharajas

മഹാരാജാസ് കോളേജിൽ ഐ ഡി കാർഡ് ഉപയോഗിക്കാത്തവരെ ഇനി ക്യാമ്പസിൽ പ്രവേശിപ്പിക്കില്ല. അഞ്ച് സെക്യൂരിറ്റി സ്റ്റാഫിനെ നൽകണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി. കോളേജ് യൂണിയൻ ചെയർമാൻ അടക്കം 44 പേർക്കെതിരെയാണ് നിലവിൽ പോലീസ് അന്വേഷണം നടക്കുന്നത്. അതേസമയം 24ാം തീയതി വിദ്യാർഥി സംഘടനയുടെ യോഗം ചേരുന്നുണ്ട്. ജില്ലാ കലക്ടർ കൂടി യോഗത്തിൽ പങ്കെടുക്കും

കോളേജ് തുറക്കുന്ന കാര്യം ഈ യോഗത്തിൽ തീരുമാനിക്കും. സംഘർഷങ്ങളെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 15ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
 

Share this story