ഇടമലയാർ യുപി സ്‌കൂളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ക്ലാസ് മുറികളും സ്റ്റോർ റൂമും തകർത്തു
Tue, 28 Mar 2023

എറണാകുളം ഇടമലയാർ ഗവ. യുപി സ്‌കൂളിൽ കാട്ടാനയുടെ ആക്രമണം. അഞ്ച് ക്ലാസ് മുറികളും സ്റ്റോർ റൂമും ആനക്കൂട്ടം തകർന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടം സ്‌കൂൾ തകർത്തത്. ഇന്ന് രാവിലെ പരീക്ഷ എഴുതാനെത്തിയ കുട്ടികളാണ് ക്ലാസ് മുറികളും വാട്ടർ ടാങ്ക് അടക്കമുള്ളവയും തകർന്നുകിടക്കുന്നത് കണ്ടത്. ബെഞ്ചും ഡസ്‌കുമെല്ലാം കാട്ടാനക്കൂട്ടം തകർത്തു. തുടർന്ന് സ്‌കൂളിന് സമീപത്തെ മറ്റൊരു കെട്ടിടത്തിൽ കുട്ടികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുകയായിരുന്നു.