കണ്ണൂർ ഇരിട്ടിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; വനത്തിൽ തെരച്ചിൽ തുടരുന്നു

maoist

കണ്ണൂർ ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖല കമാൻഡർ സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രദേശത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസും തണ്ടർ ബോൾട്ടും ഇവർക്കായി വനത്തിൽ തെരച്ചിൽ തുടരുകയാണ്. 

കഴിഞ്ഞ രാത്രിയിലാണ് അയ്യൻകുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയിൽ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടിൽ നിന്നും ഭക്ഷ്യസാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു

സിപി മൊയ്തീനെ കൂടാതെ ജിഷ, രമേഷ്, സന്തോഷ് വിമൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 

Share this story