ഇടുക്കി രാജക്കാട് ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ച് വീട് പൂർണമായി കത്തിനശിച്ചു

fire
ഇടുക്കി രാജക്കാട് ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ച് വീട് കത്തിനശിച്ചു. ഇഞ്ചനാട്ട് ചാക്കോ എന്നയാളുടെ വീടാണ് കത്തിനശിച്ചത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്, ശ്രീജ എന്നിവർക്ക് പരുക്കേറ്റു. പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സന്തോഷ് രാവിലെ പാചകം ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.
 

Share this story