ഇടുക്കി ഉടുമ്പൻചോലയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

fire

ഇടുക്കി ഉടുമ്പൻചോലയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. 

അയൽവാസി ശശിയാണ് ആക്രമണം നടത്തിയത്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു

പ്രതിയെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. ഷീലയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story