കാട്ടാനകൾ ഇനിയും ബുദ്ധിമുട്ടുണ്ടാക്കിയാൽ വെടിവെച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്

elephant

ഇടുക്കിയിൽ കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ ആനകളെ തങ്ങൾ വെടിവെച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. തമിഴ്‌നാട്ടിലും കർണാടകയിലും തിരുനെറ്റിക്ക് വെടിവെക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെ കൊണ്ടുവന്ന് നിയമവിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവെക്കുമെന്ന് സിപി മാത്യു പൂപ്പാറയിൽ പറഞ്ഞു

ആക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട വിവരശേഖരണം ഇന്ന് തുടങ്ങും. തിങ്കളാഴ്ച മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. വയനാട് ആർആർടി ഓഫീസർ എൻ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇടുക്കിയിൽ എത്തിയിട്ടുണ്ട്.
 

Share this story