കനത്ത മഴ: ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു; കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകൾ തുറക്കും

കനത്ത മഴ: ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു; കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകൾ തുറക്കും

അതിശക്തമായ മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകൾ ഉടൻ തുറക്കും. രണ്ട് അണക്കെട്ടുകളുടെയും എല്ലാ ഷട്ടറുകളും തുറക്കാനാണ് തീരുമാനം. 800 ക്യൂമെക്‌സ് വീതം വെള്ളം പുറത്തുവിടും

മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അഭ്യർഥിച്ചു. ജില്ലയിൽ രാത്രിയാത്രാ ഗതാഗതം നിരോധിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

പൊൻമുടി ഡാം ഷട്ടർ നാളെ ഉയർത്തും. മൂന്ന് ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് 30 സെന്റീമീറ്റർ വീതം ഉയർത്താനാണ് തീരുമാനം. 65 ക്യൂമെക്‌സ് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടും

 

Share this story