ഇടുക്കി നെടുങ്കണ്ടത്ത് യുവാവിനെ വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

police line

ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണിനെയാണ്(37) മരിച്ചനിലയിൽ കണ്ടത്. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ പിതാവ് ഔസേപ്പച്ചനാണ് ആദ്യം കണ്ടത്. 

കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റിൽ നാല് കുത്തേറ്റിട്ടുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോല പോലീസ് അന്വേഷണം ആരംഭിച്ചു.
 

Share this story