ഇടുക്കി പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു

mithran
ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. മൂലത്തറ സ്വദേശി കണ്ണന്റെ മകൻ മിത്രനാണ് മരിച്ചത്. പന്നിയാർ പുഴയോട് ചേർന്നാണ് ഇവരുടെ വീട്. അഞ്ച് വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. സഹോദരൻ ഓടിപ്പോയി അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും കുട്ടി ഒഴുക്കിൽ പെട്ടിരുന്നു. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story