ചിന്തക്കെതിരെ പരാതി കിട്ടിയാൽ പരിശോധിക്കും; എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്ന് ഗവർണർ

governor

ചിന്ത ജെറോമിനെതിരായ പരാതി തന്റെ മുന്നിൽ വന്നാൽ പരിഹരിക്കപ്പെടാതെ പോകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ നിയമാനുസൃതമായി പരിശോധിക്കും. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണ്. എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്നും ഗവർണർ പറഞ്ഞു

ഗവേഷണ പ്രബന്ധ വിവാദത്തിൽ ചിന്ത ജെറോം ഇന്ന് വിശദീകരണം നൽകിയിരുന്നു. വാഴക്കുല എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം സാന്ദർഭികമായ പിഴവാണെന്നും ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. സാന്ദർഭിക പിഴവാണുണ്ടായത്. മനുഷ്യസഹജമായ തെറ്റ്. ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി

ഇതിന്റെ പേരിൽ സ്ത്രീവിരുദ്ധ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോ എന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത പറഞ്ഞു 

Share this story