ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പോലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ട്: എംവി ഗോവിന്ദൻ

govindan

ജെൻഡൽ ന്യൂട്രാലിറ്റി പരാമർശത്തിൽ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി  ഗോവിന്ദൻ. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പോലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ ബിൻ ലാദൻ പരാമർശത്തിൽ എംവി ജയരാജനോട് കാര്യങ്ങൾ തിരക്കി. ഇത് വംശീയ പരാമർശമല്ല. പ്രസംഗത്തിനിടയിൽ പറഞ്ഞ് പോയതാണ്. പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു

പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിട്ടും വനിതാ സംവരണ ബിൽ കേന്ദ്രം നടപ്പാക്കുന്നില്ല. സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് ബന്ധമില്ല. പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story