നാളെ മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വന്നാലോ, അതുകൊണ്ട് മറുപടി പറയുന്നില്ല: ശോഭ സുരേന്ദ്രൻ

sobha

ബിജെപിയിൽ ചേർന്ന സഹോദരി പത്മജ വേണുഗോപാലുമായി യാതൊരു ബന്ധവും ഇനിയില്ലെന്ന് പറഞ്ഞ കെ മുരളീധരനെ പരിഹസിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെക്കുന്നത് കുറച്ചു കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്

സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരൻ. പത്മജ ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം രാശിയുള്ള ദിവസമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു

പത്മജയുടെ ബിജെപി പ്രവേശനത്തെ എതിർക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനിൽ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. നിരാശയിൽ നിന്നുള്ള വാക്കുകളാണ് കെ മുരളീധരന്റേതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
 

Share this story