ആവശ്യമെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കും; ഔദ്യോഗിക വസതി ഒഴിയാൻ മഹുവക്ക് വീണ്ടും നോട്ടീസ്

mahuva

എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കപ്പെട്ട മഹുവ മൊയ്ത്രക്ക് വീണ്ടും കേന്ദ്രത്തിന്റെ നോട്ടീസ്. എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നാണ് നോട്ടീസ്. സർക്കാർ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റാണ് നോട്ടീസ് അയച്ചത്. ഇത് നാലാം തവണയാണ് മഹുവക്ക് കേന്ദ്രം വസതി ഒഴിയാൻ നിർദേശിച്ച് നോട്ടീസ് നൽകുന്നത്

എന്നാൽ താമസം ഒഴിയാൻ മഹുവ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെയാണ് കൂടുതൽ രൂക്ഷമായ മുന്നറിയിപ്പുമായി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. മതിയായ അവസരം നൽകിയിട്ടും അനധികൃത താമസക്കാരിയല്ലെന്ന് തെളിയിക്കുന്നതിൽ മഹുവ പരാജയപ്പെട്ടെന്ന് പുതിയ നോട്ടീസിൽ പറയുന്നു.
 

Share this story