മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ‌ സമരത്തിലേക്ക്; മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

Leghe

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മലപ്പുറത്ത് മുസ്ലീംലീഗ് സമരം നടത്തുമെന്ന സൂചന നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അധിക ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ഇവർ മുന്നിൽ വയ്ക്കുന്നത്.

''വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം, യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം, ബാച്ചുകള്‍ അനുവദിക്കുക എന്നത് മുൻനിര്‍ത്തിക്കൊണ്ട് തന്നെ എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്, സര്‍ക്കാര്‍ അത് കണ്ടറിഞ്ഞ് ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണം'' - പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Share this story