ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണെന്ന് പറയരുത്; ഓർത്തഡോക്‌സ് മെത്രാപ്പൊലീത്ത

ortho

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് ഓർത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്ന് ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. 

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമനെന്ന നിലപാട് ശരിയല്ല. കൊൽക്കത്തയിലെ കന്യാസ്ത്രീ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധിച്ചു. എന്നാൽ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണ് അക്രമികളെന്ന് പിന്നീട് തെളിഞ്ഞു. ബിജെപി നേതാവ് എൻ ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഓർത്തഡോക്‌സ് മെത്രാപ്പോലീത്ത മോദി സ്തുതി നടത്തിയത്. 

ആളുകളുടെ വ്യക്തിത്വ വികസനമാണ് ആർ എസ് എസ് ലക്ഷ്യമെന്നാണ് താൻ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആർഎസ്എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു.
 

Share this story