സുരേഷ് ഗോപി കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്തവിധം തോൽക്കും: ജയരാജൻ

jayarajan

സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നതാണ് നല്ലതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധിം സുരേഷ് ഗോപി തോൽക്കും. തലശ്ശേരിയിൽ നേരത്തെ ഷംസീറിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് സുരേഷ് ഗോപിയെന്നും എംവി ജയരാജൻ പരിഹസിച്ചു

ലോക്‌സഭയിലേക്ക് തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്നും അമിത് ഷാ പങ്കെടുത്ത തൃശ്ശൂരിലെ പൊതുയോഗത്തിൽ വെച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നു.
 

Share this story