സ്വപ്‌നയുടെ ആരോപണം തെറ്റെങ്കിൽ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമനടപടിക്ക് പോകുന്നില്ല: ചെന്നിത്തല
Sat, 11 Mar 2023

സ്വർണക്കടത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല. സത്യം സ്വർണപ്പാത്രം കൊണ്ട് മൂടിവെച്ചാലും പുറത്തുവരും. പ്രതിപക്ഷ നേതാവായിരിക്കെ ഞാൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നു. സ്വപ്‌ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക് പോകുന്നില്ല. സ്വപ്‌ന പറയുന്നതിനെ അവിശ്വസിക്കേണ്ടതില്ല. ലൈഫ് മിഷനിൽ ഇഡി അന്വേഷണം ശരിയായ ദിശയിലാണോയെന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു
അതേസമയം മുഖ്യമന്ത്രി നിയമനടപടിക്ക് പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സൂചന നൽകി. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.