വക്കീൽ നോട്ടീസിന് മറുപടി നൽകിയിട്ടില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും: കെ കെ രമ

rema

രണ്ട് ദിവസത്തിനുള്ളിൽ വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെകെ രമ എംഎൽഎ. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത്. ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും പോകും. സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും കെ കെ രമ പറഞ്ഞു

കൈയ്ക്ക് പൊട്ടലില്ലെന്ന പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംവി ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎക്കും രമ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ദേശാഭിമാനി പത്രത്തിനും രമ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് രമ പറയുന്നത്.
 

Share this story