കസ്റ്റഡി വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നേൽ സതീശൻ മുഖ്യമന്ത്രിയുടെ ഓണവിരുന്നിന് പോകില്ലായിരുന്നു

adoor

കുന്നംകുളത്ത് യൂത്ത കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണവിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഓണവിരുന്ന് സമയത്ത് കസ്റ്റഡി മർദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു

അങ്ങനെ വാർത്തകൾ വന്നിരുന്നുവെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിന് പോകുമായിരുന്നില്ല. അതേസമയം നിലപാടുകൾ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. കേരളം തന്നെ ഇരമ്പി വന്നാലും നിലപാടുകളിൽ നിന്ന് പിന്നോട്ടു പോകില്ല

സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. മുതിർന്ന നേതാക്കൾക്ക് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ വിമർശനങ്ങളെ ബഹുമാനിക്കുന്നുവെന്നും സതീശൻ പറഞ്ഞു
 

Tags

Share this story