റബർ വില 300 ആക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം: തലശ്ശരി ആർച്ച് ബിഷപ്

pamplani

റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം

കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിലാണ് ആർച്ച് ബിഷപ് ബിജെപിയെ സഹായിക്കാമെന്ന വാഗ്ദാനം പ്രഖ്യാപിച്ചത്.
 

Share this story