പെങ്ങൾ പോയി സെറ്റായാൽ ആങ്ങളയും പോകും; പത്മജയെ പരിഹസിച്ച് പി ജയരാജൻ

jayarajan

കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. പെങ്ങൾ പോയി സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്നായിരുന്നു പി ജയരാജന്റെ പരിഹാസം. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

അതേസമയം, പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ദൗർഭാഗ്യകരമെന്ന് സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കെ കരുണാകരൻ ഒരുകാലത്തും വർഗീയതയോട് സന്ധി ചെയ്യാത്തയാളാണ്. അങ്ങനെയുള്ള കരുണാകരന്റെ കുടുംബത്തിൽ നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്ന് പറയുന്നത് മതേതരവിശ്വാസികളെ വേദനിപ്പിക്കും


പത്മജ ചേർന്നതു കൊണ്ട് കാൽക്കാശിന്റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ല. എല്ലാ മണ്ഡലത്തിലും ബിജപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളും. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകും. വർഗീയ കക്ഷികൾക്കൊപ്പം പത്മജ ചേർന്നത് അച്ഛന്റെ ആത്മാവ് ഒരിക്കലും സഹിക്കില്ലെന്നും മുരളീധരൻ പറഞ്ഞു

Share this story