കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കണം; ജെസ്‌നയുടെ പിതാവിന് നോട്ടീസ്

jesna

കോട്ടയം എരുമേലിയിൽ നിന്നും കാണാതായ ജെസ്‌നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്. കേസ് അന്വേഷണം അവസാനിപ്പിച്ച സിബിഐ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി നോട്ടീസിൽ പറയുന്നു. ഈ മാസം 9നുള്ളിൽ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം

ജെസ്‌നക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഭാവിയിൽ പുതിയ തെളിവുകൾ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നടത്തുമെന്നും സിബിഐ അറിയിച്ചിരുന്നു. 2018 മാർച്ച് 22നാണ് ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ കാണാതാകുന്നത്. 2021ലാണ് ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും ശേഷം സിബിഐ അന്വേഷണം ഏറ്റെടുത്തത്.
 

Share this story