പ്രതിഷേധമുണ്ടെങ്കിൽ നേരിട്ട് പറയണം, രാത്രിയിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്: വീണ ജോർജ്

Veena

പത്തനംതിട്ടയിൽ തനിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഓർത്തഡോക്‌സ് യുവജനം എന്നൊരു പ്രസ്ഥാനമില്ല. തെരഞ്ഞെടുപ്പിൽ ആര് പിന്തുണച്ചു, ആര് പിന്തുണച്ചില്ല എന്നത് നാട്ടുകാർക്കറിയാം. ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധമുണ്ടെങ്കിൽ നേരിട്ട് അറിയിക്കാമെന്നും വീണ ജോർജ് പറഞ്ഞു

രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്. താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജപ്രചാരണം ധാരാളമുണ്ടായി. ഓർത്തഡോക്‌സ് സഭ വീണ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. ചില മാധ്യമമങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു

സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. ചർച്ച് ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പോസ്റ്റർ
 

Share this story