എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ തന്നെ സ്ഥലം കൊടുക്കാം: മന്ത്രി സജി ചെറിയാൻ

saji

കേരളത്തിന് എയിംസ് ആനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്ഥലം കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മന്ത്രി എന്ന നിലയിലും പാർട്ടി ഭാരവാഹി എന്ന നിലയിലുമാണ് പറയുന്നത്. കേരളത്തിന് ആദ്യം എയിംസ് അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു

കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തത്. 200 അല്ല അതിൽ കൂടുതൽ ഏക്കർ തരാനും തയ്യാറാണ്. സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്ട്രീയം കളിക്കുകയാണ്. ആത്മാർഥത ഉള്ളതു കൊണ്ടല്ല, ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളത്

ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടൻമാരാക്കണ്ട. അസംബ്ലി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് പറയുന്നത്. കുട്ടനാടിന് കേന്ദ്രം ഒന്നും നൽകിയിട്ടില്ല. പ്രളയം വന്നപ്പോഴും നൽകിയില്ലെന്നും മന്ത്രി പറഞ്ഞു
 

Tags

Share this story