ജയിക്കണമെങ്കിൽ കൂടെ വരണം; കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സുരേന്ദ്രൻ

surendran

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് നേതാക്കൾ ബിജെപിയിൽ എത്തും. ചർച്ചകൾ പുരോഗമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു

തൃശ്ശൂരിൽ മുരളീധരൻ മൂന്നാം സ്ഥാനത്താകുമെന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഇനിയൊരു തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിക്കണമെങ്കിൽ ബിജെപിയോടൊപ്പം വരേണ്ടിവരും. എല്ലാ പാർട്ടികളിൽ നിന്നും ആളുകൾ ബിജെപിയിലേക്ക് വരും. സിപിഎമ്മിൽ നിന്നടക്കം നേതാക്കൾ വരാൻ തയ്യാറായി നിൽക്കുന്നുണ്ട്

സിപിഎം നേതാക്കളുടെ ബൂത്തിൽ വരെ ബിജെപിക്ക് ആണ് ലീഡുണ്ടായത്. മികച്ച പ്രകടനം കാഴ്ചവെച്ച പതിനൊന്ന് മണ്ഡലങ്ങളിലും ജയിക്കാനാണ് ഇനി പദ്ധതി. തൃശ്ശൂരിലെ ബിജെപി വിജയം സംഘടനാ മികവ് കൊണ്ടും സുരേഷ് ഗോപിയുടെ സ്വീകാര്യത കൊണ്ടുമാണെന്നും സുരേന്ദ്രൻ പറഞ്ഞു
 

Share this story