എ കെ ബാലന്റെ വിമർശനം കാര്യമറിയാതെ; സംശയം ദുരീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു

antony

സിഐടിയു നേതാവ് എകെ ബാലന്റെ വിമർശനം കാര്യമറിയാതെയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അദ്ദേഹത്തിന്റെ സംശയം ദുരീകരിക്കും. താനിരിക്കുന്ന കസേരക്ക് എതിരെയാണ് വിമർശനങ്ങൾ ഉയരുന്നതെന്നും ആന്റണി രാജു പറഞ്ഞു. എൽഡിഎഫ് നയത്തിന് അനുസരിച്ചല്ല മന്ത്രി ആന്റണി രാജു പ്രവർത്തിക്കുന്നത് എന്നായിരുന്നു ബാലന്റെ വിമർശനം

യൂണിയനുകൾക്ക് അവരുടേതായ നിലപാടുകൾ സ്വീകരിക്കാം. യൂണിയനുകളുമായി മാനേജ്‌മെന്റ് ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ് ശമ്പള വിതരണ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
 

Share this story