'എത്ര കിട്ടിയെന്ന് താൻ പറഞ്ഞു തരാം'; മദ്യ നികുതി ഇളവ് വിവാദത്തിൽ വി.ഡി സതീശന്റെ മാസ് മറുപടി: നിയമസഭയിൽ വാക്പോര്

വിഡി സതീശൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ (Low-alcohol beverages) നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾക്ക് നിയമസഭയിൽ കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി ഇളവ് നൽകിയതിൽ സർക്കാരിന് എത്ര പണം കിട്ടി എന്നാണ് ഇപ്പോൾ ചിലർ ചോദിക്കുന്നതെന്നും എത്ര കിട്ടിയെന്ന് താൻ തന്നെ വ്യക്തമായി പറഞ്ഞു തരാമെന്നും മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു.

​സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്നും 120, 175 ശതമാനങ്ങളായി കുറച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ തീരുമാനത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും അന്താരാഷ്ട്ര മദ്യക്കമ്പനിയെ സഹായിക്കാനാണ് ഈ നീക്കമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ആരോപിച്ചിരുന്നു.

​പ്രതിപക്ഷത്തിന്റെ ഈ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഫ്രൂട്ട് വൈൻ ഉൾപ്പെടെയുള്ള വീര്യം കുറഞ്ഞ മദ്യങ്ങളുടെ ഉത്പാദനത്തിന് അനുമതി നൽകിയപ്പോൾ എടുത്ത തീരുമാനങ്ങളുടെ തുടർച്ച മാത്രമാണിതെന്നും, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. നികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ശക്തമായ വാക്പോരിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.

Tags

Share this story