അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
Wed, 24 May 2023

അനധികൃത സ്വത്ത് സമ്പദാന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് കെ എം ഷാജി പറഞ്ഞിരുന്നു
ഹർജി മൂന്ന് മാസത്തിന് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.