അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
Wed, 22 Feb 2023

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ ലോക്കൽ സെക്രട്ടറി എപി ജയനെതിരെ അന്വേഷണം. നാലംഗ കമ്മീഷനെ അന്വേഷണത്തിനായി പാർട്ടി നിയോഗിച്ചു. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം
കെ കെ അഷ്‌റഫ്, ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, പി വസന്തം എന്നിവരാണ് സമിതി അംഗങ്ങൾ. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത്.