പൊന്നമ്പല മേട്ടിലെ അനധികൃത പൂജ; വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

narayanan

പൊന്നമ്പല മേട്ടിൽ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കോടതി നിർദേശം. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പല മേട്ടിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കേസിലാണ് നടപടി.


കഴിഞ്ഞ എട്ടിനാണ് ശബരിമലയിൽ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂർ സ്വദേശി നാരായണൻ നമ്പൂതിരിയും സംഘവും പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തൃശൂർ തെക്കേക്കാട്ട് മഠം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒൻപതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. രണ്ടാഴ്ച മുൻപാണ് സംഘം വനത്തിൽ പ്രവേശിച്ചത്. ഇവർ തന്നെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്.

Share this story