പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: രണ്ട് പേർ അറസ്റ്റിൽ, നാരായണനടക്കം ഏഴ് പേർ ഒളിവിൽ

narayanan

പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ സംഭവത്തിൽ ഒമ്പത് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇതിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. കെഎഫ്ഡിസി ജീവനക്കാരായ രാജേന്ദ്രൻ കറുപ്പായി, സാബു എന്നിവരാണ് അറസ്റ്റിലായത്. പൂജ നടത്തിയ നാരായണൻ, കുമളി സ്വദേശി, അഞ്ച് തമിഴ്‌നാട് സ്വദേശികൾ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്

ഈ മാസം എട്ടിനാണ് സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്‌നാട് നിന്ന് വള്ളക്കടവ് വരെ ജീപ്പിലും ഇവിടെ നിന്ന് കെ എസ് ആർ ടി സി ബസിലും യാത്ര ചെയ്താണ് സംഘമെത്തിയത്. കെഎഫ്ഡിസി ജീവനക്കാർക്ക് തമിഴ്‌നാട്ടിൽ നിന്നെത്തിയവർ പണം നൽകി. 

നാരായണനെ ഉടൻ കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. അറസ്റ്റിലായ രാജേന്ദ്രനെയും സാബുവിനെയും ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
 

Share this story