അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

suspension

അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇടുക്കി മുട്ടം പോലീസ് സ്‌റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ എം എസ് ഷാജിയെയാണ് സസ്‌പെൻഡ് ചെയ്തത്

ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയത്

ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും ഖനനമാഫിയയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ
 

Share this story