കണ്ണൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

arrest

കണ്ണൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 6936 പാക്കറ്റ് കൂൾലിപ്, 30000 പാക്കറ്റ് ഹാൻസുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പിക്കപ്പിൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്

മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിട്ടി സ്വദേശികളായ മുജീബ് കെവി, മുഹമ്മദ് അലി കെ, കബീർ സി എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്നും വാങ്ങിയ പുകയില ഉത്പന്നങ്ങൾ കേരളത്തിൽ എത്തിച്ച് കൂടിയ വിലക്ക് വിറ്റഴിക്കുന്ന സംഘമാണ് ഇവർ. 


 

Share this story