കാട്ടാക്കട കോളജിലെ ആൾമാറാട്ടം; എസ് എഫ് ഐ നേതാവ് വിശാഖിനെ സസ്‌പെൻഡ് ചെയ്തു

vishakh

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ എസ്എഫ്ഐ നേതാവ് എ വിശാഖിനെ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലായ ജി ജെ ഷൈജുവിന് പകരം ചുമതലയേറ്റ പുതിയ പ്രിൻസിപ്പലിന്റേതാണ് നടപടി. ക്രിസ്ത്യൻ കോളജിലെ ഒന്നാം വർഷ ബി എസ് സി വിദ്യാർത്ഥിയാണ് വിശാഖ്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിനെ നേരത്തെ എസ് എഫ് ഐ പുറത്താക്കിയിരുന്നു.


പ്രിൻസിപ്പൽ ഇൻചാർജ് സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ.ജി.ജെ.ഷൈജുവിന് പകരം പുതിയ പ്രിൻസിപ്പലായി ഡോ.എൻ.കെ.നിഷാദിനെയാണ് നിയമിച്ചിരിക്കുന്നത്. പ്രിൻസിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ കോളജ് മാനേജ്‌മെന്റിന് കത്തു നൽകിയിരുന്നു. ആൾമാറാട്ടത്തിനും വ്യാജ രേഖ ചമക്കാനും പ്രിൽസിപ്പൽ ഡോ.ജി.ജെ. ഷൈജു കൂട്ടുനിന്നു എന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയിരുന്നു.

Share this story