പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ഹാളിൽ നിന്നിറങ്ങിയോടി

exam

പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പരീക്ഷ എഴുതാനെത്തിയ ആൾ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. രക്ഷപ്പെട്ടയാളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ പി എസ് സി പോലീസിൽ പരാതി നൽകും. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പരീക്ഷക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ

രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങിയോടുകയായിരുന്നു. പി എസ് സി ജീവനക്കാർ പുറകെ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു.
 

Share this story