യുയുസി സ്ഥാനത്തെ ആൾമാറാട്ടം; കോളജ് പ്രിൻസിപ്പൽ ഷൈജുവിനെ സസ്‌പെൻഡ് ചെയ്തു

kattakkada

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ് എഫ് ഐ ആൾമാറാട്ട വിവാദത്തിൽ പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്തു. ഡോ. എൻ കെ നിഷാദിനെ പുതിയ പ്രിൻസിപ്പലാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യു യു സി സ്ഥാനത്ത് നിന്ന് ജയിച്ച വിദ്യാർഥിനിയുടെ പേര് മാറ്റി എസ് എഫ് ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലക്ക് നൽകിയത് പ്രിൻസിപ്പലായിരുന്ന ഷൈജു ആയിരുന്നു

ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സർവകലാശാല സിൻഡിക്കേറ്റ് വിലയിരുത്തിയിരുന്നു. പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് കോളജ് മാനേജ്‌മെന്റിന് കത്തും നൽകി. പിന്നാലെയാണ് ഷൈജുവിനെ നീക്കിയത്.
 

Share this story