സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനം; കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുസ്ലിം ലീഗ്

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള പാഴ് വേലയുടെ ഭാഗമായാണ് സിഎഎ നടപ്പാക്കിയതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയെടുക്കണം. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി

കേന്ദ്രസർക്കാരിന്റെ നടപടിയെ ആവശ്യമെങ്കിൽ സുപ്രിം കോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ സിഎഎ നടപ്പാക്കിയത്. 14 പേരുടെ പൗരത്വ സർട്ടിഫിക്കറ്റ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്നലെ നേരിട്ട് കൈമാറിയിരുന്നു. സിഎഎക്കെതിരായ ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമാണെന്് പ്രതിപക്ഷം കുറ്റപ്പെടുത്തി

മാർച്ചിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. അപേക്ഷകൾ പരിഗണിക്കാൻ ജില്ലാതല സമിതിയും സംസ്ഥാനതല സമിതിയും രൂപീകരിക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല
 

Share this story