പോസ്റ്റ് ഓഫീസ് വഴി വിദേശത്ത് നിന്ന് ലഹരി ഇറക്കുമതി; കൊച്ചിയിൽ അഞ്ച് പേർ പിടിയിൽ

Arrest

പോസ്റ്റ് ഓഫീസ് വഴി വിദേശത്ത് നിന്ന് ലഹരി ഇറക്കുമതി നടത്തിയ സംഭവത്തിൽ കൊച്ചിയിൽ അഞ്ച് പേർ അറസ്റ്റിൽ. നർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്. ചിറ്റൂർ റോഡിലുള്ള വിദേശ പോസ്റ്റലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്. 

ആലുവ സ്വദേശി ശരത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് വിദേശത്ത് നിന്ന് ലഹരി പാഴ്‌സൽ വന്നത്. പാഴ്‌സൽ പരിശോധിച്ചപ്പോഴാണ് സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാർഥം പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

മുന്നൂര് ലഹരി സ്റ്റാമ്പുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ജർമനി അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് പോസ്റ്റൽ വഴി ലഹരി ഇറക്കുമതി ചെയ്തത്.
 

Share this story