ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; തത്കാലം ആശുപത്രി വിടും

oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിക്ക് തത്കാലം ആശുപത്രി വാസം വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷം ചികിത്സ പൂർത്തിയാക്കാൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായാൽ മതി. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാതെ ബംഗളൂരുവിൽ തന്നെ തുടരാനാണ് കുടുംബത്തിന്റെ തീരുമാനം

ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയാണ് ഉമ്മൻ ചാണ്ടിക്ക് നൽകി വരുന്നത്. ബംഗളൂരു എച്ച് സി ജി ആശുപത്രിയിലെ ഡോ. യു എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രാഥമിക പരിശോധനയിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ലെന്ന് ആശ്വാസകരമാണന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു.
 

Share this story