ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വാസകോശത്തിലെ അണുബാധ ഭേദമായി

oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളുരുവിലെ എച്ച്സിജി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യഘട്ടം പൂർത്തിയായതായും അധികൃതർ പറഞ്ഞു. രണ്ടാം ഘട്ട ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യവാരം ആരംഭിക്കും. 

എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച ശേഷമേ തുടർ ചികിത്സാ നടപടികൾ തുടങ്ങൂ എന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ബെംഗളുരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്.
 

Share this story