ആലുവയിൽ ഡോക്ടറെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Mon, 22 May 2023

ആലുവയിൽ വാടക വീട്ടിൽ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനനെയാണ്(76) പറവൂർ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേര് വിവരമടങ്ങിയ കത്ത് മൃതദേഹത്തിന് അരികിലുണ്ട്.