അട്ടപ്പാടിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; കാൽ അറ്റുപോയി
May 19, 2023, 11:17 IST

അട്ടപ്പാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. ഷോളയൂരിൽ തെക്കേ കടമ്പാറയൂരിൽ വീരമ്മക്കാണ് കാലിൽ വെട്ടേറ്റത്. മദ്യലഹരിയിൽ ഭർത്താവ് ശെൽവൻ ഉറങ്ങികിടന്ന വീരമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീരമ്മയെ വിദഗ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വീരമ്മയുടെ കാൽ വേർപ്പെട്ട നിലയിലാണ്.