ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് സ്ത്രീകൾ മരിച്ചു

car

ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരിയെ ഇടിച്ച ശേഷം മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി, കാൽനട യാത്രക്കാരിയായ പരിയാരം ചില്ലായി അന്നു(70) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അന്നുവിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇതോടെ നിയന്ത്രണം വിട്ട കാർ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചിരുന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്.
 

Share this story