ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി; ഭീതിയിൽ നാട്ടുകാർ

buffallo

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു. 

കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. നിലവിൽ വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത്. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
 

Share this story