എറണാകുളത്തും തൃശൂരിലും ഉത്സവത്തിനിടെ ആനയിടഞ്ഞു
Sun, 5 Feb 2023

എറണാകുളം: എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞു. എറണാകുളത്ത് പെരുമ്പാവൂരിനടുത്ത് കൊളക്കാട് ഗണപതി ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ പാപ്പാൻ ജിത്തുവിന് പരിക്കേറ്റിട്ടുണ്ട്.
തൃശൂരിൽ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടയിലും ആന ഇടഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു. പെട്ടന്നുതന്നെ ആനയെ തളക്കാനായതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല.